പ്ലാസ്റ്റിക് കുപ്പി അത്യുത്തമം; ബോട്ടില്‍ ചല​ഞ്ചില്‍ അബദ്ധം പറ്റി അപ്പാനി ശരത് ; വിഡിയോ

appani-sarath2
SHARE

ബോട്ടില്‍ കാപ് ചാലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നീരജ് മാധവ്, ഉണ്ണിമുകുന്ദന്‍, വിനയ് ഫോർട്ട് തുടങ്ങിയ പല യുവതാരങ്ങളും ഈ വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും രസകരമായ വിഡിയോ അപ്പാനി ശരത്തിന്റെതാണ്. ചാലഞ്ചിൽ പങ്കെടുത്ത് കുപ്പിയുടെ അടപ്പ് അടിച്ചു തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിച്ചുകൊണ്ടാണ് ശരത്തിന്റെ പ്രകടനം. കുപ്പിപൊട്ടുന്നത് കണ്ട് പേടിക്കുന്ന ശരത്തിനേയും വിഡിയോയില്‍ കാണാം

‘തോട്ട പൊട്ടിച്ച എന്നോടാണ്...ദാ കിടക്കുന്നു ....ആക്ഷൻ പറഞ്ഞാൽ ഞാൻ വെളിച്ചപാടാ, പ്ലാസ്റ്റിക് കുപ്പി അത്യുത്തമം...’ എന്ന കുറിപ്പോടെയാണ് ശരത് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...