‘83’ ഫസ്റ്റ് ലുക്കിൽ കപിലോ രൺവീറോ?; അസാമാന്യ സാദൃശ്യം

ranveer-kapil-web
SHARE

ഇന്ത്യയുടെ ആദ്യക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ ചരിത്രം പറയുന്ന ബോളിവുഡ് ചിത്രം‘ 83’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ കപിൽദേവായി അഭിനയിക്കുന്ന രൺവീർ സിംഗിന്റെ മാസ് ലുക്ക് വൈറലാവുകയാണ്. കപിൽ തന്നെയോ എന്ന് തോന്നിപ്പിക്കുന്ന ലുക്ക് പുറത്ത് വിട്ടത് രൺവീറിന്റെ പിറന്നാൾ ദിനം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

തമിഴ് നടൻ ജീവയും കഥാപാത്രമായെത്തുന്ന ചിത്രത്തിൽ കപിലിന്റെ ഭാര്യയായി ദീപിക പദുക്കോണും അതിഥി വേഷത്തിലെത്തുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് വേദിയിലും സിനിമാ നിർമാണ സംഘമെത്തിയിട്ടുണ്ട്.

അന്നത്തെ ടീമിന്റെ കരുത്തായ സയ്യിദ് കിർമാനി, കീർത്തി ആസാദ് ,റോജർ ബിന്നി എന്നിവർക്കും 83 യിൽ ജീവൻ വെയ്ക്കും. മകൻ ചിരാഗ് പാട്ടീലാണ് സന്ദീപ് പാട്ടിലിന്റെ വേഷം ചെയ്യുന്നത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം 2020 ഓടെ തിയേറ്ററുകളിെലത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...