സുരക്ഷാപ്പടയില്ല; ‘ആര്‍ട്ടിക്കിള്‍ 15’ കാണാന്‍ രാഹുല്‍ തിയറ്ററില്‍; ഉൗഷ്മളം; വിഡിയോ

rahul-film-theatre
SHARE

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടയില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രാജി വച്ചതും എല്ലാവരെയും അമ്പരപ്പിച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റാന്‍ അദ്ദേഹം തയാറായിരുന്നില്ല. കൃത്യമായി തീരുമാനിച്ച് ഉറപ്പിച്ച ഒരു നീക്കത്തിന്റെ ഭാഗമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇൗ പിരിമുറുക്കത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കുമില്ലാതെ സാധാരണക്കാരനെ പോലെ തിയറ്ററിലെത്തിയ രാഹുലിനെ കണ്ട് മറ്റുള്ളവരും അമ്പരന്നു.

തന്റെ രാജി കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ട ദിവസം തന്നെയാണ് ഡല്‍ഹിയില്‍ അദ്ദേഹം സിനിമ കാണാന്‍ പോയത്. തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ കാണാനാണ് അദ്ദേഹം എത്തിയത്.  ഏറെ രാഷ്ട്രീയമാനമുള്ള ചിത്രം കാണാനെത്തിയതിലൂടെ രാഹുല്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടും ഇപ്പോള്‍ സജീവ ചര്‍‌ച്ചയാണ്. വിഐപി പരിഗണനയില്ലാതെ സാധാരണക്കാര്‍ക്കൊപ്പം ഇരിക്കുകയും പോപ്പ്കോണ്‍ കഴിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും രാഹുല്‍ ഗാന്ധി തിയറ്ററിലും ശ്രദ്ധ നേടി. ഒപ്പമിരിക്കുന്നവര്‍ക്ക് കൈകൊടുക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു രാഹുല്‍. തിയറ്ററിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...