അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുന്നതിൽ ഞാൻ സന്തുഷ്ട; ഷാരൂഖിനെ പ്രശംസിച്ച് ഗൗരി

gauri
SHARE

മാധ്യമശ്രദ്ധയിൽ കൊണ്ട് വരേണ്ടതുണ്ടെന്ന് പൂർണ ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ താൻ അത്തരത്തിൽ അവതരിപ്പിക്കാറുള്ളൂ. സെലിബ്രിറ്റി ലൈഫിനെയും തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ച് കാണാൻ താൻ ശീലിച്ചിട്ടുണ്ടെന്നും ഗൗരി പറഞ്ഞു. അമൃത ഫട്നാവിസുമായി ചേർന്ന് ഗ്രാവിറ്റസ് രത്ന എന്ന പുസ്തകം കഴിഞ്ഞ ദിവസം ഗൗരി പ്രസിദ്ധീകരിച്ചു.
കിങ് ഖാന്റെ ഭാര്യയായിരിക്കുന്നത് തരുന്ന പോസിറ്റീവ് ഊർജം വലിയതാണെന്ന് ഗൗരിഖാൻ. ഏറ്റവും മികച്ച അച്ഛനും ഭർത്താവുമാണ് ഷാരൂഖെന്നും ഗൗരി പ്രശംസിച്ചു. ഷാരൂഖിന്റെ ഭാര്യയായത് പ്രൊഫഷണൽ കരിയറിൽ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും എന്നാൽ നെഗറ്റീവുകളെ താന്‍ കാര്യമാക്കാറില്ലെന്നും അവർ വെളിപ്പെടുത്തി. 

ഗൗരിഖാൻ ഡിസൈൻസ് എന്ന പേരിൽ താൻ സ്ഥാപനം തുടങ്ങിയപ്പോൾ ഷാരൂഖ് നൽകിയ പിന്തുണ മറക്കാൻ കഴിയില്ല. എല്ലാ കളിചിരികൾക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്താറുണ്ടെന്നും ഗൗരി പറഞ്ഞു. 

പുറത്തിറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ഷാരൂഖിന്റെ ഭാര്യയാണെന്ന് കരുതാറില്ലെന്നും സാധാരണ സ്ത്രീയായാണ് എല്ലാ കാര്യങ്ങളും താൻ ചെയ്യാറുള്ളതെന്നും അവർ പറഞ്ഞു. മാധ്യമ ശ്രദ്ധയിൽ കൊണ്ട് വരേണ്ടതുണ്ടെന്ന് പൂർണ ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ താൻ അത്തരത്തിൽ അവതരിപ്പിക്കാറുള്ളൂ. സെലിബ്രിറ്റി ലൈഫിനെയും തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ച് കാണാൻ താൻ ശീലിച്ചിട്ടുണ്ടെന്നും ഗൗരി പറഞ്ഞു. അമൃത ഫട്നാവിസുമായി ചേർന്ന് 'ഗ്രാവിറ്റസ് രത്ന' എന്ന പുസ്തകം കഴിഞ്ഞ ദിവസം ഗൗരി പ്രസിദ്ധീകരിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...