തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അച്ഛന്റെ കൂട്ടുകാരൻ കണ്ടത് കൊണ്ട് രക്ഷപെട്ടു: റിമി; വിഡിയോ

rimi-tomy
SHARE

ചെറുപ്പത്തിൽ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും വെളിപ്പെടുത്തി റിമി ടോമി. മഴവിൽ മനോരമയിലെ 'പാടാം നമുക്ക് പാടാം' എന്ന പരിപാടിക്കിടെയാണ് റിമി ഇക്കാര്യം പറഞ്ഞത്. പരിപാടിയിലെ വിധികർത്താക്കളിലൊരാളാണ് റിമി ടോമി. വേദിയിൽ കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ എന്ന സിനിമയിലെ കണ്ണാം തുമ്പീ പോരാമോ എന്ന ഗാനം മൽസരാർഥി പാടിയപ്പോഴാണ് റിമി തന്റെ അനുഭവം പങ്കുവച്ചത്. 

'ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. റിമിയുടെ വാക്കുകൾ ഇങ്ങനെ: 'പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ  ഭിക്ഷാടകനായ ഒരാൾ അവിടെ വന്നു. എന്നെ വിളിച്ചു. ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ മനസ്സിലായതിനാൽ അദ്ദേഹം വീട്ടിലെത്തിച്ചു. അവരെന്നെ ചാക്കിൽ കെട്ടകൊണ്ടുപോകാൻ ഒരുങ്ങുകയായിരുന്നു.' റിമി പറയുന്നു.

ഇതേ ഗാനം ആദ്യമായി വേദിയിൽ പാടി സമ്മാനം നേടിയതിനെക്കുറിച്ചും റിമി പറയുന്നുണ്ട്. റേഡിയോയിൽ നിന്നും കേട്ട് അമ്മയാണ് പാട്ട് പഠിപ്പിച്ചത്. മൂന്നര വസസിലായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി പാടി സമ്മാനം വാങ്ങിയ പാട്ട് എന്റെ ചിത്ര ചേച്ചി പാടിയതായതിൽ സന്തോഷമെന്ന് പറഞ്ഞ റിമി തൊട്ടടുത്തിരുന്ന ചിത്രയെ കെട്ടിപ്പിടിക്കുന്നുമുണ്ട്. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...