അഞ്ജലി അമീർ ഇനി കോളജ് കുമാരി; പഠനം പുനരാരംഭിക്കും

anjali-ameer-28
SHARE

മലയാളത്തിലെ ആദ്യ ട്രാന്‍സ്നായിക അഞ്ജലി അമീര്‍ ഇനി കോളജ് കുമാരി. പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. 

അഞ്ജലി ഇനി കോളജില്‍ പഠിയ്ക്കും ജീവിതം പഠിപ്പിച്ച പാഠങ്ങളുടെ കരുത്തില്‍,സിനിമയെന്ന ജീവിതാഭിലാഷം പൂവണിഞ്ഞ ശേഷം മനസ്സിലെ മറ്റൊരാഗ്രഹം കൂടി സാക്ഷാത്കരിക്കുകയാണ് മലയാളത്തിന്റെ ആദ്യട്രാന്‍സ്നായിക,പഠനത്തിനായി തിരഞ്ഞെടുത്ത കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി യൂണിയനും എസ്എഫ്ഐയും ഊഷ്മളമായ സ്വീകരണമാണ് അഞ്ജലിയ്ക്ക് നല്‍കിയത്. തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളജ് പ്രിന്‍സിപ്പലിനെ േനരിട്ടറിറിയിച്ചു,പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം

പ്രായം പ്രശ്നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിയ്ക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചു,വിദ്യാര്‍ഥി യൂണിയനും അഞ്ജലിക്ക് പൂര്‍ണ പിന്തുണ അറിയിച്ചു,മലയാളം ഐഛിക വിഷമായി പഠിയ്ക്കാനാണ് തീരുമാനം

പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസമാത്രമാണുണ്ടായിരുന്നത്,പ്ലസ് ടു പിന്നീട് എഴുതിയെടുത്തു,ഇനിയും പഠിയ്ക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും അഞ്ജലി പറയുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...