താരപദവി ചുമത്തപ്പെട്ടത്; അഭിനയത്തില്‍ തോറ്റ് പോകാറുണ്ട്: തുറന്നുപറഞ്ഞ് മമ്മൂട്ടി

mammootty-06
SHARE

താരപദവി തന്നിൽ ചുമത്തി തന്ന ഒന്നാണെന്ന് മമ്മൂട്ടി. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരപദവിയെക്കുറിച്ചും സിനിമയോടുള്ള താൽപര്യത്തെക്കുറിച്ചും തുറന്നുപറഞ്ഞത്.

നേടിയെടുക്കുന്ന ഒരു സ്ഥാനമല്ല താരപദവിയെന്നും മറ്റുള്ളവർ തന്നിൽ ചുമത്തി തന്ന ഒന്നാണതെന്നും മമ്മൂട്ടി പറഞ്ഞു. അഭിനേതാവെന്ന നിലയിൽ സ്വയം പുതുക്കേണ്ടത് ആവശ്യമാണെന്നും അഭിനയത്തിലെ തെറ്റുകൾ മനസിലാക്കിയാൽ മാത്രമേ തിരുത്താനാകൂ എന്നും മമ്മൂട്ടി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

നടന്‍ ആയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് നമ്മള്‍ തന്നെ ആയിരിക്കല്‍. അത് നമ്മളുടെ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള കലഹമാണ്. നമ്മുടെ വ്യക്തിത്വം മറികടന്ന് കഥാപാത്രത്തിന്റെ വ്യക്തിത്വമാകുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടുപോകും. തനിക്ക് അത് സംഭവിക്കാറുണ്ട്. ചില സമയത്ത് ഞാന്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. 

പരാജയങ്ങളെ ഭയക്കാറില്ലെങ്കിലും ബാധിക്കാറുണ്ട്. താനിപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന നടനാണെന്നും മമ്മൂട്ടി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...