ജതിന്റെ മാസ് പ്രസംഗം കേട്ടത് ചെറിയ ആൾക്കൂട്ടം;ആ സീനിന് പിന്നിൽ; മേക്കിങ് വിഡിയോ

lucifer-video
SHARE

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ ഹിറ്റായിരുന്നു. ചിത്രം തിയറ്ററുകളിൽ നിന്ന് 200 കോടി കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രത്തിലെ ഓരോ സീനും പ്രേക്ഷകർ ഏറ്റെടുത്തതാണ്. എന്നാൽ ഇതിന് പിന്നിലുള്ള രസകരമായ സംഭവങ്ങളും ചിത്രീകരണ വിശേഷങ്ങളുമൊക്കെ ഇപ്പോഴാണ് പുറത്തു വരുന്നത്. 

ചിത്രത്തിൽ ടൊവീനോ തോമസിന്റെ കഥാപാത്രമായ ജതിൻ രാംദാസ് വലിയ ജനക്കുട്ടത്തിന് മുന്നിൽ പ്രസംഗിക്കുന്ന രംഗമുണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ സിനിമ കണ്ട എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ആ പ്രസംഗം കാണാനെത്തിയത് വളരെ കുറച്ചാളുകൾ മാത്രമാണെന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മേക്കിങ് വിഡിയോയിൽ കാണാനാകുന്നത്. ബാക്കിയൊക്കെ സംവിധായകന്റെ കഴിവും വിഷ്വൽ എഫക്ടപകളുമാണ് ആ സിനീനെ ഇത്ര ഗംഭീരമാക്കിയതെന്നാണ് വ്യക്തമാകുന്നത്. 

മേക്കിങ് വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...