പ്രണയത്തെ എതിർത്തു; അച്ഛൻ അടിച്ചു, ഹൃത്വിക് തടഞ്ഞില്ല; ദുരനുഭവം പറഞ്ഞ് സുനൈന

sunaina-roshan-20
SHARE

സ്വന്തം വീട്ടിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. മുൻപ് സോഷ്യൽ മീഡിയയിലൂടെ പലതവണ കുടുംബത്തിനെതിരെ സുനൈന രംഗത്തുവന്നിരുന്നു. മു‌സ്‌ലിം മാധ്യമപ്രവർത്തകനുമായുള്ള പ്രണയത്തെത്തുടർന്നാണ് കുടുംബം തനിക്കെതിരെ തിരിഞ്ഞതെന്ന് സുനൈന പറയുന്നു.

സംവിധായകൻ രാകേഷ് റോഷനാണ് സുനൈനയുടെ പിതാവ്. വീട്ടിൽവെച്ച് രാകേഷ് അടിച്ചെന്നും ഹൃത്വിക് സഹായിച്ചില്ലെന്നും സുനൈന ആരോപിക്കുന്നു. ''കഴിഞ്ഞ വർഷം അച്ഛൻ എന്നെ അടിച്ചു. ഞാൻ സ്നേഹിക്കുന്നയാൾ തീവ്രവാദിയാണെന്ന് പറഞ്ഞു. അയാൾ തീവ്രവാദിയാണെങ്കിൽ മാധ്യമമേഖലയിൽ ജോലി ചെയ്യേണ്ട കാര്യമുണ്ടോ? അയാൾ ജയിലിലാകുമായിരുന്നില്ലേ?''- സുനൈന ചോദിക്കുന്നു. 

''ഫെയ്സ്ബുക്ക് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. മാതാപിതാക്കൾ അറിയാതിരിക്കാൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും ഞാൻ സേവ് ചെയ്തിരുന്നില്ല. എന്റെ വീട്ടുകാർ എന്റെ ജീവിതം നരകതുല്യമാക്കുന്നു. സഹിക്കാവുന്നതിലും അപ്പുറമാണത്. വിവാഹത്തെക്കുറിച്ച് എനിക്കിപ്പോൾ അറിയില്ല, പക്ഷേ എനിക്ക് അയാൾക്കൊപ്പം ജീവിക്കണം, അതിന് വീട്ടുകാരുടെ അംഗീകാരം വേണം''- സുനൈന പറഞ്ഞു. 

വീട് വാങ്ങിനൽകാമെന്ന വാഗ്ദാനം ഹൃത്വിക് പാലിച്ചില്ലെന്നും സുനൈന കുറ്റപ്പെടുത്തി. ''മുംബൈയിൽ എനിക്ക് വേണ്ട സ്ഥലത്ത് ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. ഇതുവരെ അത് ചെയ്തിട്ടില്ല. ഒടുവിൽ‌ അന്ധേരിക്കടുത്ത് ലൊഖണ്ട്‌വാലയിൽ ഒരു ഫ്ലാറ്റ് ഞാൻ സ്വയം കണ്ടെത്തി. അപ്പോൾ അതിന് വാടക കൂടുതലാണെന്നായിരുന്നു ഹൃത്വികിന്റെ വാദം. 2.5 ലക്ഷം എന്നത് ഹൃത്വികിന് വലിയ തുകയാണോ? എനിക്കറിയില്ല. പറഞ്ഞ വാക്കുകളൊന്നും അവൻ ഇതുവരെ പാലിച്ചിട്ടില്ല. എല്ലാവരും ഇന്നെന്നെ പീഡിപ്പിക്കുകയാണ്''- സുനൈന പറഞ്ഞു. 

ഹൃത്വികും കങ്കണയുമായുള്ള വിവാദത്തിൽ കങ്കണക്കൊപ്പമാണെന്ന് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതേക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ: ''എനിക്ക് കങ്കണയെ ഇഷ്ടമാണ്. സ്ത്രീശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്. ഹൃത്വികും കങ്കണയും തമ്മിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. പക്ഷേ തീയില്ലാതെ പുകയുണ്ടാകില്ലല്ലോയെന്ന് സുനൈന ചോദിക്കുന്നു. ബോളിവുഡ് ഏറെ ചർച്ച ചെയ്ത വിഷയമാണ് ഹൃത്വിക് റോഷന്‍– കങ്കണ റണാവത്ത് തർക്കം. കങ്കണ ആരോപണമുന്നയിച്ച സാഹചര്യത്തിൽ ആദ്യമൊന്നും ഹൃത്വിക് പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലൂടെ തുടർച്ചയായി വിമർശിച്ചപ്പോഴും ഒരു തവണ മാത്രമാണ് ഹൃത്വിക് പ്രതികരിച്ചത്.

അതിനിടെ 'നിർഭാഗ്യകരമായ സാഹചര്യം' എന്നാണ് ഹൃത്വികിന്റെ മുൻ ഭാര്യ സുസൈൻ സുനൈനയുടെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ പ്രതികരണത്തിന് സുസൈൻ തയ്യാറായില്ല. 

അതേസമയം സോഷ്യൽ മീഡിയയിൽ സുനൈനയെ വിമർശിച്ച് ചിലർ രംഗത്തെത്തി. പ്രായപൂർത്തിയായ സുനൈനക്ക് സ്വയം ജോലി കണ്ടെത്താമെന്നും ഇനിയും അച്ഛനെയും സഹോദരനെയും ആശ്രയിച്ച് ജീവിക്കേണ്ട സാഹചര്യമില്ലെന്നും ചിലർ വിമർശിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...