'റിമ പറഞ്ഞപ്പോൾ ഓഹോ'; പൊരിച്ച മീൻ വീണ്ടും; വിവേചനം തുറന്നുകാട്ടി ആമിറും ഭാര്യയും

rima-video-19
SHARE

സ്വന്തം വീടുകളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന വിവേചനത്തെ തുറന്നുകാട്ടി ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യയും. പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് ആമിറും കിരൺ ഈ ആശയം പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കലും ആഷിഖ് അബുവും സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

മുൻപ് പൊരിച്ച മീനിന്റെ ഉദാഹരണം പറഞ്ഞ് റിമ വിവേചനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് റിമ ഏറ്റുവാങ്ങിയത്. ഇപ്പോൾ 'പൊരിച്ച മീന്‍' എന്ന ക്യാപ്ഷനോടെയാണ് റിമ കിരൺ പങ്കുവെച്ച വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീട്ടിലെ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പാല്‍ കുടിക്കാന്‍ കൊടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പാല്‍ കുറച്ച് നല്‍കുന്നതും ഇതില്‍ ആണ്‍കുട്ടിയുടെ പ്രതികരണവുമാണ് രണ്ട് ഭാഗങ്ങളുള്ള ഷോര്‍ട് ഫിലിമില്‍ ആദ്യത്തേതില്‍ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ യുവതിക്ക് ധൈര്യം നല്‍കുന്ന വേലക്കാരിയാണ് രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്.

'വെറും പത്ത് സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അത് കിരണ്‍ കാണിച്ചു തന്നു'- വീഡിയോ പങ്കുവെച്ച് ആമിര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...