കീർത്തി ശരീരഭാരം കുറച്ച് രോഗിയെപ്പോലെയായി; അഭിനയം അറിയില്ല: വിമർശിച്ച് ശ്രീ റെഡ്ഡി

keerthy-srireddy
SHARE

രാകുൽ പ്രീതിനെ അധിക്ഷേപിച്ചതിന് പിന്നാലെ കീർത്തി സുരേഷിനെതിരെ നടി ശ്രീ റെഡ്ഡി. കീർത്തി ബോളിവുഡ് ചിത്രത്തിന് വേണ്ടി തടി കുറച്ചതിനെയാണ് ശ്രീ റെഡ്ഡി വിമർശിച്ചിരിക്കുന്നത്. ഒരേ വിമാനത്തിൽ യാത്ര ചെയ്തിട്ട് തനിക്ക് അവരെ മനസിലായില്ല. വിമാനത്തിലുള്ളവർ തനിക്കൊപ്പം സെൽഫി എടുത്തു. എന്നാൽ കീർത്തിയെ ഒരാൾക്കും മനസിലായില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു. ശരീരഭാരം കുറച്ച കീർത്തി രോഗിയെപ്പോലെയായി എന്നും ഇവർ വിമർശനം ഉന്നയിച്ചു.

മഹാനടി വിജയിച്ചിട്ടുണ്ടെങ്കിൽ അത് സംവിധായകന്റെ കഴിവാണെന്നും കീർത്തിയ്ക്ക് അഭിനയം അറിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി. സംവിധായകൻ പഠിപ്പിച്ചതിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയം. എന്നാൽ സായ്‌പല്ലവിയുടെ അഭിനയം നല്ലതാണെന്നും ശ്രീ റെഡ്ഡി കുറിച്ചു.  ശ്രീ റെഡ്ഡിക്കെതിരെ കീർത്തിയുടെ ആരാധകർ കടുത്ത ഭാഷയിൽ തന്നെയാണ് മറുപടി നൽകുന്നത്. മീ ടൂ ആരോപണങ്ങൾ കൊണ്ട് വാർത്തയിൽ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...