ഇനി അവന് ഒറ്റപേര്; എമ്പുരാൻ; ലൂസിഫർ രണ്ട് പ്രഖ്യാപിച്ചു; ആവേശം; വിഡിയോ

lucifer-second
SHARE

കാത്തിരിപ്പ് വെറുതേയായില്ല. ലൂസിഫറിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. എമ്പുരാൻ എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും മുരളീ ഗോപിയും ആന്റണി പെരുമ്പാവൂരും ഒരുമിച്ചെത്തിയാണ് ചിത്രം പ്രഖ്യാപിച്ചത്. ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല. ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അടുത്തവർഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

മലയാളസിനിമയുടെ ബോക്സ്ഓഫീസിൽ പുതിയ ചരിത്രം എഴുതിയ ചിത്രമായിരുന്നു ലൂസിഫർ. 200 കോടിക്ക് മുകളിൽ ചിത്രം ആഗോളതലത്തിൽ നേടിയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.  കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രണ്ടാംഭാഗത്തിന്റെ കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നത്. ലൂസിഫർ എന്ന ആശയം ഉടലെടുത്തുപ്പോൾ മലയാളത്തിന് ചിന്തിക്കാൻ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്. അടുത്തഘട്ടത്തിലേയ്ക്ക് കഥ വളരണമെങ്കിൽ മലയാളം ഇൻഡസ്ട്രിയും അതിനനുസരിച്ച് വളരണമായിരുന്നു. ലൂസിഫർ എന്ന സിനിമയിലൂടെ അത് സംഭവിച്ചു. അവിടെ നിന്നാണ് ലൂസിഫർ 2 എന്ന സിനിമ സാധ്യമാകും എന്ന് തീരുമാനിക്കുന്നത്. ഈ സിനിമയിൽ നിങ്ങൾ കാണാൻ പോകുന്ന കഥയുടെ ചർച്ച തുടങ്ങുന്നതും ലൂസിഫറിന്റെ വിജയത്തിൽ നിന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...