വാരിപ്പുണർന്ന് വല്ല്യച്ഛൻ; യൊഹാന് സല്ലുവിന്റെ സ്പെഷ്യൽ പിറന്നാളാശംസ; വീഡിയോ

salman-new
SHARE

 അനുജൻ സൊഹൈൽ ഖാന്റെ മകന് സ്പെഷ്യൽ പിറന്നാൾ ആശംസ നൽകി നടൻ സൽമാൻ ഖാൻ. സല്ലു സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോകളും വീഡിയോസും രണ്ട് കയ്യും നീട്ടിയാണ് ആളുകൾ സ്വീകരിക്കാറുളളത്. ഇപ്പോഴിതായ സൊഹൈലിന്റെ മകൻ യൊഹാനുമൊത്തുള്ള വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ തരംഗമായിരിക്കുന്നത്.

യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ് വല്ല്യച്ഛൻ സൽമാൻ ഖാൻ ചെറിയൊരു കുസൃതിയിലൂടെ അവിസ്മരണീയമാക്കിയത്. അച്ഛൻ സൊഹൈൽ ഖാന്‍ ചാടി ബീൻ ബാഗിന് മുകളിൽ വീഴുന്നു, ബാഗിൽ ഇരിക്കുകയായിരുന്ന യൊഹാന്‍ പറന്ന് വല്ല്യച്ഛന്റെ കൈകളിലേക്ക്. സ്നേഹവും വാത്സല്ല്യവും കരുതലും ചേർത്ത് പിടിച്ച് സൽമാൻ അവനെ വാരിപ്പുണരുന്നു. ഈ മനോഹരമായ വീഡിയോ സൽമാൻ ഖാൻ തന്നെയാണ് പങ്ക് വെച്ചത്. ‘അച്ഛന് നിന്റെ പുറകുവശവും എനിക്ക് നിന്റെ മുൻ വശവും കിട്ടി യൊഹാൻ, എങ്കിലും ഒരുപാട് ദൂരത്തിൽ പറക്കരുതെന്ന് ഉപദേശിച്ച് കൊണ്ടാണ് സൽമാൻ യൊഹാന് പിറന്നാളാശംസ നേരുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...