കടൽ കടന്ന് ‘ഉണ്ട’; സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം; ആവേശം

unda-saudi-poster
SHARE

നാടും നാട്ടുകാരെയും വിട്ടു ജോലിക്കായി  അന്യദേശങ്ങളില്‍ കഴിയുക. ശരാശരി മലയാളുടെ ഗതികേടായി പ്രവാസത്തെ പലരും വിശേഷിപ്പിക്കാറുണ്ട്. ജോലിക്കായി ദൂരദിക്കുകളില്‍ കഴിയുമ്പോഴും നാട്ടിലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും  കുഴിച്ചുമൂടാനൊന്നും പുതിയ തലമുറയില്‍ പലരും ഒരുക്കമല്ല. പക്ഷേ സൗദി അറേബ്യയിലാണ് ജോലിയെങ്കില്‍ സിനിമയോടുള്ള മുഹബത്ത്  മനസിലൊതുക്കേണ്ടിവരും.  ടൊറന്റ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ടെലഗ്രാം ആപ്പിലെ  സിനിമ ഗ്രൂപ്പുകളില്‍ ലഭിക്കുന്ന സിനിമകള്‍ കണ്ടും തൃപ്തി അടയുകയായിരുന്നു ഇതുവരെ. എന്നാല്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളാണ് സിനിമാ പ്രേമികളായ പ്രവാസികളുടെ പ്രതീക്ഷ.


തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ ഉള്ളത്.ഇങ്ങിനെ കേട്ടാല്‍ കേരളത്തില്‍ റിലീസ് ആകുന്ന സിനിമകളൊക്കെ  സൗദിയിലും റിലീസ് ആകുമെന്ന് കരുതണ്ട. ആദ്യമായിട്ട് സൗദി മണ്ണിലെത്തിയ സിനിമ മോഹന്‍ലാലിന്റെ ലൂസിഫറാണ്. ആദ്യത്തേത് ലാലേട്ടന്റേതാണെങ്കില്‍ അടുത്തത് ഇക്കയുടേതാണെന്നുറപ്പായ സന്തോഷത്തിലാണ് ഇക്കാ ഫാന്‍സുകാര്‍. കൊച്ചി കുസാറ്റിലെ എം.എസ്.സി ഫിഷറീസ് സയന്‍സിന് ഒന്നിച്ചുപഠിച്ചിരുന്ന ഈ മമ്മുട്ടി ഫാന്‍സുകാരുടെ ആഘോഷം തന്നെയെടുക്കാം. സൗദിയിലെ സീഫുഡ് കമ്പനിയിലെ പത്തംഗ സംഘം സിനിമയെ വരവേല്‍ക്കുന്നത് കൂടി കാണുക. ഇതാണ് ഉണ്ട സിനിമയുടെ യഥാര്‍ഥ പോസ്റ്ററായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

അന്നു രാത്രി തന്നെ പോസ്റ്ററിന്റെ സൗദി പതിപ്പ് ഈ പത്തംഗ സംഘം ഇറക്കി. യഥാര്‍ഥ പോസ്റ്ററില്‍ പഴയ ലോറിയാണ് അഭിനേതാക്കള്‍ തള്ളിപിടിക്കുന്നതെങ്കില്‍ ഫാന്‍സിന്റെ പോസ്റ്ററില്‍ കൂറ്റന്‍ ക്രെയിനാണ് തള്ളിപിടിക്കുന്നത്. ഈ പോസ്റ്ററിന് സമൂഹമാധ്യമങ്ങളിലും ഫാന്‍സ് പേജുകളിലും വലിയ പ്രതികരണമാണ് ലഭിച്ചത്. ആലപ്പുഴക്കാരയ അഭിജിത്ത് കെ.ഷാജി, നിയാസ് നിസാംഅഖില്‍തോമസ്,കോതമംഗലം സ്വദേശി ദീപു കെ.വേണു  എറണാകുളം സ്വദേശി കാല്‍വിന്‍ പണികാശ്ശേരി ചെന്നൈയില്‍ നിന്നുള്ള മോനിഷ് അഖില്‍ വി.എം എന്നിവരാണ് പോസ്റ്ററിന് പിന്നില്‍ . ആദ്യമായി അറേബ്യന്‍ മണ്ണിലെത്തുന്ന സിനിമയെ വരവേല്‍ക്കാന്‍ കേവലം പോസ്റ്റര്‍ മാത്രം പോരെന്ന് തോന്നിയപ്പോള്‍ പിന്നെ വീ‍ഡിയോ എടുത്തു. സിനിമയുടെ ടീസറിലെ അതേ പോലെ അഭിനയിച്ചു. വിവിധ പേജുകളിലും അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു ഉണ്ടയുടെ വരവ് പരമാവധി പേരിലെത്തിക്കുയാണ് ഈ സിനിമ ഭ്രാന്തന്‍മാര്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...