ലൂസിഫറിന് രണ്ടാം ഭാഗം? എല്‍ ദ ഫിനാലെ; പ്രഖ്യാപനം നാളെ

lucifer-the-finale
SHARE

നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതിന്റെ സൂചനകള്‍. ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം നാളെയെന്നുമാണ് പൃഥ്വിയുടെ പോസ്റ്റ്. മോഹന്‍ലാലും അതേ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രം തിയേറ്ററുകളിലും വന്‍ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 

പ്രഖ്യാപനം നാളെ വൈകിട്ട് ആറ് മണിക്കുണ്ടാവുമെന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...