സൂപ്പർസ്റ്റാറാണ്; പക്ഷെ വാടകകൊടുക്കില്ല; ഒപ്പം ഭീഷണിയും; യാഷ് വിവാദത്തിൽ

yash
SHARE

കെജിഎഫ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് യാഷ് മലയാളികൾക്കും സുപരിചിതനായത്. സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിക്കുന്ന യാഷ് ഒരു വിവാദത്തിന്റെ പേരിലാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. താമസിക്കുന്ന വാടക വീടിന്റെ വാടക നൽകുന്നില്ലെന്നാണ് ആരോപണം. ഇതേ തുടർന്ന ബംഗളൂരിൽ താമസിക്കുന്ന വീടൊഴിയണമെന്ന് ഉടമസ്ഥൻ അറിയിച്ചു. ഇതിന് പിന്നാലെ യാഷ് ഉടമസ്ഥന്റെ ബന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടൊഴിയാനോ തങ്ങള്‍ ആവശ്യപ്പെട്ട പുതുക്കിയ വാടക നല്‍കാനോ തയ്യാറായില്ലെന്നും വീട്ടുടമ പറയുന്നു

വീട്ടുടമയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളെ യാഷ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തനിക്കും തന്റെ കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ കുറിപ്പ് പുറത്തിറക്കാനും ആവശ്യപ്പെട്ടെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...