ആദ്യമെടുത്തത് മരിച്ചുവീഴുന്നത്; ശീലമില്ലല്ലോയെന്ന് സൗബിൻ; 'വൈറസിലെ' പേടി; വിഡിയോ

virus-team-13
SHARE

നിപ കാലത്തെ അതിജീവനം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് വിജയകരമായി പ്രദർശനം തുടരുകയാണ്. പാർവ്വതി, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, സൗബിന്‍ ഷാഹിർ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, ജോജു ജോർജ്, രമ്യ നമ്പീശൻ തുടങ്ങി നിരവധി താരങ്ങളാണ് വൈറസിൽ അണിനിരന്നത്. 

സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വൈറസ് ടീമിലെ പതിനഞ്ച് അംഗങ്ങൾ, മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍. 

ജീവിത കാലഘട്ടത്തിൽ ഇതുവരെ കണ്ട ഏറ്റവും ഭീകരമായി തോന്നിയ ഒരു മെഡിക്കൽ സിറ്റുവേഷനായാണ് എനിക്ക് ഈ വൈറസ് ഔട്ട് ബ്രേക്കിനെ തോന്നിയതന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. ''ആ സമയത്താണ് ഇതൊരു സിനിമയാക്കിയാലോ എന്ന ഐഡിയ മുഹ്സിനുമായി ഷെയർ ചെയ്യുന്നത്. മുഹ്സിൻ ഇതിനെ വളരെ സീരിയസായിട്ട് ഫോളോ ചെയ്തു. മുഹ്സിന്റെ കസിൻ നിപ്പയെ നേരിട്ട സർക്കാർ സംവിധാനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ തിരക്കഥ ഒരു വൺലൈനിലേക്ക് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ഇത് കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായതുകൊണ്ടും വസ്തുതാപരമായ തെറ്റുകൾ വരരുത് എന്നതു കൊണ്ടും നന്നായി കഷ്ടപ്പെട്ടാണ് ചെയ്തത്. ഒരേസമയം ഒരു ഡോക്യുമെന്റേഷന്റെ സ്വഭാവം ഉണ്ടാകുകയും എന്നാൽ  ത്രില്ലറിന്റെ ട്രീറ്റ്മെന്റ് കൊണ്ടു വരാനും പറ്റി.

നിപ്പ രോഗം ബാധിച്ചവരുടെ വേദന, ഒറ്റപ്പെടൽ ഇവയൊക്കെ എല്ലാവരിലേക്കും എത്തിക്കാനും വലിയൊരു വിജയമാവാനും ഈ സിനിമയ്ക്കു കഴിഞ്ഞെന്ന് ഇന്ദ്രൻസ് പറഞ്ഞു. 

സിനിമയിൽ തന്റെ ആദ്യരംഗത്തെക്കുറിച്ച് വിവരിക്കുയാണ് സൗബിൻ. ''ഈ സിനിമയിൽ ആദ്യം എടുത്തത് ‍ഞാൻ വീഴുന്ന സീനാണ്. ഒരു കോറിഡോറിൽ വീഴുന്നതായിട്ടാണ് സീൻ. അപ്പോൾ രാജീവേട്ടൻ പറഞ്ഞു അവിടെ ഒന്ന് ക്ലീൻ ചെയ്തോളാൻ. അതെന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവിടെ ശരിക്കും അങ്ങനെ സംഭവിച്ചതാണ് അവിടെ നിപ്പ ബാധിച്ച ഒരാൾ അങ്ങനെ വീണ് മരിച്ചിരുന്നു എന്നു പറഞ്ഞു. കേട്ടപ്പോൾ ഞാൻ വല്ലാതെ ടെൻഷനായി. ഇതു മനസ്സിലാക്കിയ ആഷിഖ് ഇക്ക പറഞ്ഞു ആ വൈറസിന് ഒരു പ്രത്യേക സമയം ഉണ്ട് ആ സമയത്തിനുള്ളിലേ അത് മറ്റുള്ളവരിലേക്ക്  പടരൂ എന്ന്. ആ സമയം കഴിഞ്ഞാൽ നമുക്ക് രോഗം വരില്ല എന്ന്. അവിടെ വച്ചാണ് എനിക്ക് ആ അറിവ് കിട്ടിയത്. അതു പോലെ എല്ലാ ജനങ്ങൾക്കും ഈ സിനിമയിലൂടെ കിട്ടുന്നത് ഇതുപോലെയുള്ള വിലപ്പെട്ട അറിവുകളാണ്''- സൗബിൻ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...