‘മമ്മൂക്ക... മമ്മൂക്ക... ഇങ്ങു വന്നേ’; ഷൂട്ടിങ് മുടക്കിയ കുഞ്ഞുവിളി: മമ്മൂട്ടി നല്‍കിയത്: വിഡിയോ

mammootty-ganagandharvan
SHARE

മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെടുത്തിയ ‘ആരാധികയെ’ പരിചയപ്പെടുത്തുകയാണ് സംവിധായകനും നടനുമായ രമേശ് പിഷാരടി. സംഭവത്തിന്റെ ക്യൂട്ട് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ താരം പങ്കുവച്ചു. മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ ‘കൊച്ചു’ആരാധികയെ കണ്ട് സിനിമാപ്രേമികൾക്കും കൗതുകം..! 

സംഭവം ഇങ്ങനെ: മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആരാധിക എത്തിയത്. സ്റ്റേജിൽ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ 'മമ്മൂക്ക... മമ്മൂക്ക' എന്നു പ്രിയതാരത്തെ കൈനീട്ടി, പേരെടുത്തു വിളിക്കുകയാണ്  ഒരു കുഞ്ഞുകുട്ടി.  ടേക്ക് പോകാൻ രമേശ് പിഷാരടി നിർദേശം നൽകിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടർന്നു.  'മമ്മൂക്ക... മമ്മൂക്ക... ഇങ്ങോടു വന്നേ,' എന്നു നിര്‍ത്താതെ പറയുന്ന കുഞ്ഞ്, ലൊക്കേഷനിലും ചിരി പടർത്തി. തന്നെ സ്നേഹത്തോടെ വിളിച്ച കുഞ്ഞു ആരാധികയ്ക്ക് മമ്മൂട്ടി ഒരു ഫ്ലൈയിങ് കിസ്സും നൽകി. പെൺകുട്ടിയുടെ സ്നേഹത്തോടെയുള്ള വിളിയും അതിനോട് മമ്മൂട്ടി പ്രതികരിച്ച രീതിയും ആരാധകർ ഏറ്റെടുത്തു.

'ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്,' എന്നൊരു അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വിഡിയോ പങ്കുവച്ചത്. ആരാധികയും മമ്മൂട്ടിയും ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലും മമ്മൂട്ടി എന്ന സൂപ്പർതാരം വീട്ടിലെ ഒരാളെപ്പോലെയാണ് എന്നു തെളിയിക്കുന്നതാണ് ഈ വിഡിയോ എന്നാണ് മറ്റൊരു കമന്റ്. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിയുടെ ആരാധികയുടെ ക്യൂട്ട് വിഡിയോ പങ്കുവച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...