അഭിനയത്തേക്കാള്‍ പഠനത്തില്‍ നീ മിടുക്കി’; അധ്യാപകര്‍ക്ക് ഈ അഭിപ്രായമെന്ന് പ്രിയ

priya-warrier-new
SHARE

നടി പ്രിയ വാര്യർ തിരക്കിലാണ്. സിനിമാത്തിരക്ക് മാത്രമല്ല, പഠനത്തിലും അതീവ ശ്രദ്ധ പുലർത്തുകയാണ് പ്രിയ. അഭിനയത്തേക്കാൾ പഠനത്തിൽ മിടുക്കിയാണ് താനെന്ന് അധ്യാപകർ പറയാറുണ്ടെന്ന് പ്രിയ പറഞ്ഞു.

‘അഡാർ ലവിന്’ ശേഷം ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച താരം മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ്. അതിനിടെയാണ് പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. രണ്ടാംവർഷ കൊമേഴ്സ് ബിരുദ വിദ്യാർത്ഥിനിയാണ് പ്രിയ. തന്റെ അധ്യാപകരുടെ അഭിപ്രായത്തെ കുറിച്ചും പറയാനുണ്ട് താരത്തിന്.‘ അധ്യാപകർ അവരുടെ ഭാഗം നല്ല രീതിയിൽ തീർത്തു, പക്ഷേ എനിക്കിഷ്ടം അഭിനയമാണ്.’

മലയാളിയായ പ്രശാന്ത് മാമ്പുളളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് നേരത്തേ തന്നെ വാർത്തകളിലിടം നേടിയതാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ച് അവരുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസയച്ചിരുന്നു.

ക്രൈം തില്ലറായ ലവ് ഹാക്കർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സൈബർ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മുംബൈ,ലക്നൗ എന്നിവിടങ്ങളിലാണ്. യഥാർത്ഥ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്നും പ്രിയാ വാര്യർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...