അത് ഇഷ്ടമല്ല; മമ്മൂട്ടിക്ക് പ്രിയപ്പെട്ടത് ഈ വെബ് സീരീസ്; അടുത്ത സീസണായി കാത്തിരിപ്പ്

Mammootty-with-his-car
SHARE

തന്റെ ഇഷ്ട ടെലിവിഷൻ പരമ്പരയെക്കൂറിച്ച് തുറന്ന് പറഞ്ഞ് മലയാളിത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. അത് ഒരിക്കലും ലോകത്തെ ഏറ്റവും പ്രസിദ്ധമായ ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സ് അല്ല. ഗെയിം ഓഫ് ത്രോണ്‍സ് കണ്ടിട്ടുണ്ടെങ്കിലും അത് തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

‘ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കുറച്ചു എപ്പിസോഡുകള്‍ കണ്ടിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ ‘ദി ക്രൗണ്‍’ ആണ് എനിക്കിഷ്ടപ്പെട്ടത്. ഗെയിം ഓഫ് ത്രോണ്‍സ് എന്നത് ഫിക്ഷന്‍ ആണ്, ‘ദി ക്രൗണ്‍’ എന്നത് യാഥാര്‍ത്ഥ്യവും,’ ദി ക്രൗണ്‍’ സീരീസിന്റെ അടുത്ത സീസണു വേണ്ടി കാത്തിരിക്കുകയാണന്നും അന്തര്‍ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് ‘ദി ക്രൗണ്‍’. ഗെയിം ഓഫ് ത്രോണ്‍സിലെ പിഴവുകളെ കുറിച്ചും മമ്മൂട്ടി പരാമര്‍ശിച്ചു. അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവായിരിക്കാം അതിന് കാരണമെന്നും അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതാകാമെന്നും മമ്മൂട്ടി പറഞ്ഞു.

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ ‘എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. ‘എട്ടു സീസണുകളിലായി എച്ച് ബി ഓ ചാനലില്‍ സംപ്രേഷണം ചെയ്യപ്പെട്ട ലോകമെമ്പാടും ആരാധകരുള്ള വെബ് സീരീസ് അടുത്തിടെയാണ് അവസാനിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...