കുടുംബം തിരിഞ്ഞുനോക്കിയില്ല; ജീവിതം നരകതുല്യം; പൊട്ടിത്തെറിച്ച് ഹൃത്വികിന്റെ സഹോദരി

sunaina-roshan-121
SHARE

അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തലൂടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ വാര്‍ത്തകളിലിടം നേടിയത്. കാൻസർ അതിജീവനത്തെക്കുറിച്ച് സുനൈന ഒരു പുസ്തകം എഴുതിയിരുന്നു. 

അടുത്തിടെ സുനൈനക്ക് ബൈപോളാർ അസുഖമാണെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും കുറച്ചുദിവസങ്ങൾക്ക് മുൻപ് വാർ‌ത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സുനൈന പറയുന്നു. കുടുംബത്തിനെതിരെയും സുനൈന രംഗത്തെത്തി.

'ഞാൻ ആശുപത്രിയിൽ ചികിത്സയില്‍ അല്ല. എനിക്ക് ബൈപോളാർ ഡിസോർഡറുമില്ല. മരുന്ന് കഴിക്കുന്നുണ്ട് ഞാൻ. ഈ വാർത്തകൾ പ്രചരിക്കുമ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. തിരിച്ച് അച്ഛന്റെ വീട്ടിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്"- സുനൈന പറയുന്നു. 

''ഒരുകാലത്ത് മദ്യത്തിന് അടിമയായിരുന്നു. ഇതിനായി ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലെ ചികിത്സയില്‍ അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന്‌ തൊണ്ടയിൽ അർബുദമാണെന്ന് അറിയുന്നത്. അദ്ദേഹത്തിന് രോദം ഭേദമാകാൻ പ്രാർഥിക്കുകയായിരുന്നു ഞാൻ. 

മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത്ാ നരകതുല്യമായിരുന്നുവെന്ന് പറഞ്ഞ സുനൈന വാര്‍ത്തകരൾ പ്രചരിച്ചപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. ''കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അതൊന്നും പുറത്തുപറയാൻ സാധിക്കില്ല. കുടുംബത്തെ ഈ പ്രശ്നങ്ങൾ ബാധിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ ഞാൻ ഒരു നിലയിൽ ഒറ്റക്കാണ് താമസിക്കുന്നത്.

''ഈ വാർത്തകൾ വന്നിട്ടുപോലും ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. അവർ എന്നെ പിന്തുണയ്ക്കാത്തത് വളരെ ദുഖകരമായ സംഗതിയാണ്''-സുനൈന പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...