'ഇതുതന്നെയാണ് ജീവിതത്തിലും നടക്കുന്നത്'; രൺവീറിനെ അടിച്ചു തെറിപ്പിച്ച് ദിപിക; വിഡിയോ

ranveer-deepika
SHARE

കബീർ ഖാന്റെ പുതിയ ചിത്രം 83–ൽ നായകനായെത്തുന്നത് രൺവീർ സിങാണ്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് നേട്ടമാണ് ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. രൺവീറിന് നായികയായി ആരെത്തും എന്നത് ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. അത് മറ്റാരുമല്ല ബോളിവുഡ് സൂപ്പർ നായികയും രൺവീറിന്റെ ഭാര്യയുമായ ദീപിക പദുകോൺ തന്നെയാണ്.

ഈ വാർത്ത ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് രൺവീർ.  ഒരു ബാറ്റ് ഉപയോഗിച്ച് ദീപിക രണ്‍വീറിന്റെ പുറകില്‍ അടിക്കുന്ന  വീഡിയോ ആണ് രണ്‍വീര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതാണ് എന്റെ ജീവിതത്തിന്റെ കഥ. സിനിമയിലും ജീവിതത്തിലും ഇങ്ങനെ എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ദീപിക തന്നെയാണ് ചിത്രത്തിൽ നായികയായെത്തുന്നത് എന്ന് രൺവീർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റാരുണ്ട്? ഇതായിരുന്നു രൺവീറിന്റെ ട്വീറ്റ്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രമായിരിക്കും 83. മുൻപ് ഇരുവരും അഭിനിയിച്ച പത്മാവത്, ബാജിറാവു മസ്താനി എന്നീ സിനിമകൾ വലിയ ഹിറ്റായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...