സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ റേറ്റ്; ആകാശഗംഗ 2 വിറ്റത് റെക്കോഡ് തുകയ്ക്കെന്ന് റിപ്പോര്‍ട്ട്

akashaganga-two
SHARE

വിനയന്റെ സംവിധാനത്തിൽ 1999 ൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. 2 പതിറ്റാണ്ടുകൾക്കിപ്പുറം വളരെ വ്യത്യസ്തമായ പ്രമേയത്തോടെ ഒരുങ്ങുന്ന ഈ ഹൊറർ ചിത്രത്തിന്റെ ഡബ്ബിങ് അവകാശം ബോളിവുഡ് കമ്പനി വൈഡ് ആംഗിൾ മീഡിയ വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ട്. മലയാള സിനിമയിൽ ഏറെ പരീക്ഷണങ്ങൾ നടത്തിയ സംവിധായകനാണ് വിനയൻ. ഇരുപത് വർഷങ്ങൾക്കിപ്പുറം വിനയൻ യുവ താരങ്ങളെ അണിനിരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമ്പോൾ മലയാളി പ്രേക്ഷകരും ആകാംക്ഷയിലാണ്. സാങ്കേതിക വിദ്യ ഇത്രമേല്‍ വികസിക്കുന്നതിന് മുന്‍പ് ചെയ്ത ആകാശഗംഗ അന്ന് വലിയ വിജയചിത്രമായിരുന്നു.  

ചാലക്കുടിക്കാരൻ ചങ്ങാതി വിജയം നേടിയതോടെ വീണ്ടും ഹിറ്റുകൾ ഒരുക്കാനുള്ള തിരക്കിലാണ് വിനയൻ. മോഹൻലാലുമൊരുമിച്ചുള്ള ചിത്രവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും സൂപ്പർ താര ചിത്രങ്ങൾക്ക് ലഭിക്കുന്ന തുക നൽകി ഒരു ബോളിവുഡ് കമ്പനി ആകാശഗംഗ 2 സ്വന്തമാക്കിയെന്ന വാര്‍ത്ത സിനിമയുടെ വാണിജ്യലോകവും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണൻ, സലീം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, പ്രവീണ, തെസ്നി ഖാൻ തുടങ്ങിയ യുവനിരയിലെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. പുതുമുഖമായ ആരതി നായരാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിശ്വൽ എക്സ്പീരിയൻസ് തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ ഡബ്ബിങ് പ്രാരംഭ ഘട്ടത്തിലാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...