വെയിലിനൊപ്പം രസിച്ച് വിദ്യ ; ബാലിയിൽ അവധി ആഘോഷം; വൈറൽ ചിത്രങ്ങൾ‌

vidya-balan
SHARE

സിനിമാ തിരക്കുകൾക്കിടയിൽ അൽപം ഇടവേള കണ്ടെത്തി അവധിയാഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വാർത്തകളും എന്നും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി വിദ്യാ ബാലൻ ബാലിയില്‍ വെക്കേഷൻ ആസ്വദിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ബാലിയിലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങൾ വിദ്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്. 

മെറൂൺ ഗൗൺ അണിഞ്ഞാണ് വിദ്യ കടൽതീരത്ത് ആഘോഷിക്കുന്നത്. സന്തോഷമെന്നും സൂര്യനൊപ്പം രസിക്കുന്നുവെന്നുമാണ് വിദ്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വിദ്യയുടെ ഫോട്ടോയ്ക്ക് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നെയും കൂട്ടാത്തതെന്താണ് എന്ന് സൊനാക്ഷി സിൻഹ കുറിച്ചു. 

വിദ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...