‘കില്ലർ’ ചുവടുകളുമായി ഷാരൂഖിന്റെ സുഹാന; പുതുലുക്ക് ആഘോഷമാക്കി ആരാധകർ: വിഡിയോ

suhana-new
SHARE

കിംഗ് ഖാന്റ പുത്രി സുഹാനയുടെ ‘കില്ലർ മൂവ്്സ്’ ആഘോഷമാക്കി ആരാധകർ. നൃത്തച്ചുവടുകളുമായ് പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വിഡിയോ ആണിപ്പോൾ തരംഗമാകുന്നത്. ഹോളിവുഡ് താരം വിൽ സ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവട് വെച്ച് ഹരം തീർത്തത്. സുഹാനയുടെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മ്യൂസിക് ആസ്വദിച്ച് ചുവട് വെച്ച താരം തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നത് കണ്ട് തടയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. സുഹാനയുടെ മുമ്പുള്ള ലുക്കിൽ നിന്നെല്ലാം വ്യത്യസ്ത ലുക്കാണ് നൃത്ത വിഡിയോയിലെന്നാണ് ആരാധകരുടെ കമന്റ്.

ബോളിവുഡ് താരങ്ങളുടെ ഫോട്ടോകൾക്കും വിഡിയോകൾക്കും കിട്ടുന്ന സ്വീകാര്യത സുഹാനയ്ക്കും ലഭിക്കാറുണ്ട്. സിനിമാപ്രവേശം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തന്റെ മക്കൾക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം മുമ്പ് ഷാരൂഖ് ഖാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. പഠന ശേഷം മാത്രമേ അത്തരം ചിന്തകളുണ്ടാവൂ എന്നാണ് സൂചന.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...