വർഷങ്ങളായി അറിയാം, ഞങ്ങൾ ഇഷ്ടപ്പെടുന്നു; വിഷ്ണുവും ജ്വാല ഗുട്ടയും പ്രണയത്തിലോ?; മറുപടി

vishnu-vishal-jwala-socialmedia
SHARE

രാക്ഷസൻ സിനിമയിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായ വിഷ്ണുവിന്റെ വ്യക്തി ജീവിതവും ആരാധകർക്ക് പലപ്പോഴും ചർച്ചയാവുകയാണ്. താരത്തിന്റെ വിവാഹമോചനം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ താരവും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജ്വാലയെ വര്‍ഷങ്ങളായി തനിക്കറിയാമെന്നും തങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ടെന്നും വിഷ്ണു പറയുന്നു. ‘ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്’വിഷ്ണു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

രാക്ഷസൻ വലിയ വിജയമായതിന് പിന്നാലെയാണ് വിഷ്ണുവിന്റെ വിവാഹമോചനം നടന്നത്. ചിത്രത്തില്‍ വിഷ്ണുവിന്റ നായികയായി എത്തിയ അമലപോളും താരവും തമ്മില്‍ പ്രണയത്തിലായെന്ന ഗോസിപ്പുകളും പരന്നിരുന്നു. അതിനെതിരെ വിഷ്ണു രംഗത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ ഇല്ലാതായി. ഇതിന് പിന്നാലെ ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായത്. ജ്വാലയ്ക്കൊപ്പമുള്ള ഒരു ചിത്രം വിഷ്ണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പുതിയ ഗോസിപ്പുകളാരംഭിച്ചു.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...