മീൻ വാങ്ങിയാൽ ടിക്കറ്റ് സൗജന്യം; ടിക്കറ്റുമായി വന്നാൽ മീൻ കിട്ടുമോയെന്ന് ആരാധകൻ; ട്രോൾ

dharmajan-jayaram-ticket-09
SHARE

മീൻ വാങ്ങിയാൽ സിനിമാ ടിക്കറ്റ് നൽകാമെന്ന ഓഫറുമായി നടൻ ധർമ്മജൻ. സ്വന്തം സ്ഥാപനമായ ധർമൂ ഫിഷ് ഹബ്ബിലാണ് ധർമജന്റെ ഓഫർ. ഏറ്റവും പുതിയ ചിത്രമായ മൈ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ ടിക്കറ്റാണ് സൗജന്യമായി നൽകുക. 

''ധർമൂ ഫിഷ് ഹബ്ബിൽ നിന്ന് മീൻ വാങ്ങൂ, മൈ ഗ്രേറ്റ് ഫാദർ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ''-ഇങ്ങനെയായിരുന്നു ധർമജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അഞ്ഞൂറ് രൂപക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവർക്ക് മാത്രമാണ് അവസരം. 750 രൂപക്ക് മീൻ വാങ്ങിയാൽ രണ്ട് ടിക്കറ്റ്, 1000 രൂപക്ക് വാങ്ങിയാൽ മൂന്നെണ്ണം– ഇങ്ങനെയാണ് ഓഫർ. 

പോസ്റ്റിന് താഴെ രസികൻ കമന്റുകളുമുണ്ട്. ടിക്കറ്റ് കൊണ്ടുതന്നാൽ മീന്‍ സൗജന്യമായി തരുമോ എന്ന് നിരവധി പേർ ചോദിച്ചിട്ടുണ്ട്. സിനിമ കാണാൻ വരുമ്പോൾ മീന്‍ കൊണ്ടുവരണോ എന്നും ട്രോളുകൾ.  ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രേറ്റ് ഫാദർ. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ബാബുരാജ്, മല്ലിക സുകുമാരൻ, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...