'നീയാണ് എന്നും കൂടെ നിന്ന വിശ്വസിക്കാവുന്ന സുഹൃത്ത്’; റിമയോട് പാര്‍വതി: കുറിപ്പ്

rima-parvathi5
SHARE

റിമയോടുത്തുള്ള സൗഹൃദ വിശേഷങ്ങൾ പങ്കുവച്ച് പാർവതി. റിമയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ‘റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്നു’ എന്ന ടൈറ്റിലോടെ ആരംഭിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് പാർവതി പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സഹിതമാണ് പാർവതിയുടെ പോസ്റ്റ്.

എങ്ങനെ സത്യസന്ധയാവണമെന്നും നിലപാടുകളില്‍ സന്ധി ചെയ്യാത്ത കലാകാരിയാവണമെന്നും തന്നെ പഠിപ്പിച്ചത് റിമയാണെന്നും അതില്‍ തനിക്കു മാതൃകയായ കലാകാരിയാണെന്നും പാർവതി കുറിച്ചു.

‘നീയുമായുള്ള സൗഹൃദത്തില്‍ നിന്നാണ് ഞാന്‍ സത്യസന്ധതയുടെ മൂല്യം മനസിലാക്കിയത്, മറ്റുള്ളവരോടുള്ളത് മാത്രമല്ല അവനവനോട് തന്നെയും... ഏറെ ബുദ്ധിമുട്ടിയ സമയങ്ങളിലും നീ എന്നോടൊപ്പം ഉണ്ടായിരുന്നു. നമുക്ക് വേണ്ടപ്പെട്ടവരെ അവരുടെ കഠിനമായ സമയങ്ങളില്‍ എങ്ങനെ പിന്തുണയ്ക്കണമെന്ന് നീ എനിക്ക് കാണിച്ചു തന്നു... നീ ആണ് എനിക്കെന്നും വിശ്വസിക്കാവുന്ന ആ സുഹൃത്ത്...’ പാർവതി കുറിച്ചു.

നിപ്പയെ അടിസ്ഥാനമാക്കിയുള്ള പാർവതി പ്രധാനവേഷത്തിലെത്തുന്ന വൈറസ് എന്നചിത്രം ഇന്നലെ റിലീസ് ചെയ്തിരുന്നു. റിമയാണ് ചിത്രത്തിന്റെ നിർമാതാവ്. ആഷിക് അബുവാണ് വൈറസിന്റെ സംവിധായകൻ. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തിലാണ് റിമ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...