‘കണ്ടാല്‍ അസ്ഥികൂടം പോലെ’; കരീനയ്ക്കു നേരെ അധിക്ഷേപ കമന്‍റുകള്‍: പ്രതിഷേധം

kareena-troll
SHARE

അവധിക്കാല ചിത്രങ്ങളും ആഘോഷചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ മടിക്കാത്ത താരമാണ് കരീന കപൂർ. കഴിഞ്ഞദിവസം പങ്കുവെച്ച ഒരു ചിത്രത്തിന്റെ പേരില്‍ കരീനയ്ക്ക് നേരെ അധിക്ഷേപ കമന്റുകള്‍ നിറയുന്നു. ടസ്ക്കാനിയിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുകയാണ് കരീന. 

ആഘോഷത്തിനിടയിലാണ് വെയിലേറ്റ് നിൽക്കുന്ന സെൽഫി കരീന പുറത്തുവിട്ടത്. ആ ചിത്രം നിരവധി പരിഹാസ കമന്റുകളാണ് ആളുകൾ ചൊരിയുന്നത്. കരീനയ്ക്ക് വളരെയധികം പ്രായം തോന്നുന്നുവെന്നും ഈ ചിത്രം കണ്ടിട്ട് ജീവനില്ലാത്തതുപോലെയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ചിലർ കരീനയെ ആന്റി എന്നുവരെ വിളിച്ചു. കരീനയെ കണ്ടിട്ട് അസ്ഥികൂടം പോലെയുണ്ടെന്നും കഴിക്കാൻ എന്തെങ്കിലും കൊടുക്കൂ എന്നും ഒരു വിഭാഗം ആളുകൾ കമന്റിട്ടു. 

എന്നാൽ ബോളിവുഡ് സിനിമാ പ്രവര്‍ത്തകരും കരീനയുടെ ആരാധകരും ഈ കമന്റുകളെ എതിർത്ത് എത്തിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്നത്. കരീനയെ കണ്ടാൽ പ്രായം തോന്നുന്നില്ലെന്നും വീണ്ടും പഴയതുപോലെ തന്നെ ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.  കരീനയുടെ മാനേജർ പൂനം ഡാമ്നിയയാണ് ചിത്രം പങ്കുവെച്ചത്. ഇതിന് മുൻപും ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ കരീനയെ പലരും പരിഹസിച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയും മെലിയുന്നത് വല്ലതും കഴിക്കൂ എന്നാണ് മിക്ക കമന്റുകളും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...