അന്ന് മോഹന്‍ലാല്‍ വിളിച്ചിട്ടും ഫോണെടുത്തില്ല; ആ സ്വഭാവത്തെപ്പറ്റി ആസിഫലി

asif-ali-mohanlal
SHARE

നടന്‍ ആസിഫലിയും ഫോണും തമ്മിൽ ഒരിക്കലും ചേരാറില്ല. ആസിഫ് വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് പലരും പരസ്യമായി തന്നെ പരാതി പറ‍ഞ്ഞിട്ടുണ്ട്. ഫോണുമായി താൻ ചേർന്നുപോകാറില്ലെന്ന് ആസിഫും പല അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. 

സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഫോണിനോട് പ്രിയമില്ലാത്ത ആളാണ് താനെന്ന് ആസിഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ വിവാദം തന്നെ ഫോൺ എടുക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

സെലിബ്രിറ്റി ക്രിക്കറ്റിൽ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലർ പാർട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച് നിർത്തി കളിയ്ക്കാൻ പോകാൻ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാൽ വിളിച്ചു. പതിവ് പോലെ ഫോൺ ഞാൻ ഹോട്ടലിൽ വെച്ചിട്ടാണ് പോയത്. മോഹൻലാൽ വിളിച്ചിട്ട് ആസിഫ് അലി ഫോൺ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി. എന്നാൽ ഈ വിവാദം കൊണ്ട് തന്റെ അകന്നുപോയ കുറേ സുഹൃത്തുക്കളെ തിരികെ കിട്ടി. അവരൊക്കെ വിളിച്ചിട്ട്, ഓ നീ മോഹൻലാൽ വിളിച്ചാലും ഫോൺ എടുക്കില്ല അല്ലേ? അപ്പോൾ പിന്നെ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ എന്ന് പറഞ്ഞു.

ഒരു സിനിമ പരാജയപ്പെട്ടാൽ കരയുന്ന വ്യക്തിയാണ് താൻ. സിനിമ പാക്ക് അപ്പ് ആകുമ്പോഴും എനിക്ക് സങ്കടം തോന്നാറുണ്ട്. ഇപ്പോഴും സിനിമയിൽ ചാൻസ് ചോദിക്കുന്നയാളാണ് താനെന്നും ആസിഫ് പറഞ്ഞു. ആസിഫും പ്രധാനവേഷം ചെയ്യുന്ന വൈറസ് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...