പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം; നിക്കിനെ പ്രസിഡന്റ് ആക്കാനും; തുറന്നുപറഞ്ഞ് പ്രിയങ്ക

priyanka-nick-06
SHARE

തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒപ്പം അമേരിക്കൻ ഗായകനായ ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഒരു ബ്രിട്ടീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നുപറച്ചിൽ.

''പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്. നിക്കിനെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കാനും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ താത്പര്യമില്ല. പക്ഷേ സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നിക്കും ഞാനും''- പ്രിയങ്ക പറഞ്ഞു. 

ജീവിതത്തിൽ മനുഷ്യത്വമാണ് വലുത് എന്ന ചിന്തയാണ് തനിക്കുള്ളത്. അതുകൊണ്ടാണ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ പരിശ്രമിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.  'ഫെമിനിസ്റ്റ്' എന്ന പദം ഉപയോഗിക്കാന്‍ നിക്ക് ഭയപ്പെടുന്നി‍ല്ലാത്തതിനാൽ നിക്കിനെ രാഷ്ട്രപതിയായി കാണാൻ ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE