അമ്മാവെ വണങ്കാതെ ഉയിരില്ലയേ; വിവാദത്തിലും മനസ് നിറച്ച് ഇളയരാജയും യേശുദാസും; വിഡിയോ

raja-yesudas-video
SHARE

‘താങ്കളുടെ സംഗീതത്തോട് എക്കാലത്തും പ്രിയം തന്നെയാണ്. എന്നാൽ ഇൗ സുരക്ഷാ ജീവനക്കാരനോടുള്ള പെരുമാറ്റം വ്യക്തി പരമായ ഇഷ്ടം കുറയ്ക്കുന്നു..’ ട്രോളുകളായും കുറിപ്പുകളായും സമൂഹമാധ്യമങ്ങളിൽ വൻരോഷമാണ് ഉയരുന്നത്. ട്രോളുകളും സജീവമായി കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ചടങ്ങിലെ മറ്റൊരു വിഡിയോ തമിഴകത്തും മലയാളത്തിലും സൈബർ ഇടങ്ങളിൽ ഇഷ്ടം നേടുകയാണ്. ഇളയരാജയുടെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിന്നുള്ള വിഡിയോയായിരുന്നു ഇന്നലെ വിവാദമായത്. ഇതേ ചടങ്ങിൽ ഇളയരാജക്കൊപ്പം നിന്ന് യേശുദാസ് പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇഷ്ടം നേടുന്നത്.

‘അമ്മാ എൻട്രഴക്കാതെ’ എന്ന ഗാനം യേശുദാസ് ആലപിക്കുമ്പോൾ താളമിട്ട് ഇളയരാജയും കൂടെ നിൽക്കുന്നുണ്ട്. വ്യക്തിപരമായി വിയോജിപ്പുകളുണ്ടെങ്കിലും ഈ പാട്ടു കേൾക്കാതിരിക്കാനാകില്ലെന്നാണ് ആസ്വാദകരുടെ കമന്റുകൾ.വെള്ളവുമായി വേദിയിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് ക്ഷമപറയിച്ച ഇളയരാജയുടെ നടപടി വലിയ വിവാദമായിരുന്നു. രജനീകാന്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാട്ടുകളിൽ ഒന്നാണ് അമ്മാവെ വണങ്കാതെ ഉയിരില്ലയേ എന്ന ഗാനം. ഈ ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസിന് തൊണ്ടയ്ക്ക് ചെറിയതോതിലുള്ള പ്രശ്നമുണ്ടായിരുന്നതായും അത് ഇളയരാജയെ അറിയിച്ചപ്പോൾ നല്ലതായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ തൊണ്ടവേദനയിൽ പാടിയ ഗാനമാണിതെന്ന് ആരാധകർ പലപ്പോഴും പറയാറുണ്ട്. 1992ൽ പുറത്തിറങ്ങിയ രജനീകാന്ത് സൂപ്പർഹിറ്റ് ചിത്രം‘ മനന്നി’ലെതാണു ഗാനം. വാലിയുടെ വരികൾക്ക് ഇളയരാജയുടെ മാസ്മരിക സംഗീതം ഇന്നും ഹൃദയങ്ങൾ കീഴടക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE