രാത്രിയിൽ പ്രേതരൂപങ്ങളെ കണ്ട് പേടിച്ചു; പ്രണയത്തകർച്ചയെ നേരിട്ടത് ഇങ്ങനെ: കത്രീന

katrina-ranbeer-30
SHARE

രണ്‍ബീർ കപൂറുമായുള്ള പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ‍് താരം കത്രീന കൈഫ്. ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നതിന് മുൻപ് രൺബീറും കത്രീനും കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും പലപ്പോഴും പരസ്യമായി പ്രണയം തുറന്നുപറഞ്ഞിട്ടുമുണ്ട്. താരങ്ങളുടെ വേർപിരിയലിനെ ആരാധകർ ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രണയത്തകർച്ചയെ നേരിട്ടതിനെക്കുറിച്ച് കത്രീന പറയുന്നതിങ്ങനെ: 

''വ്യക്തിപരമായി ഒരുപാട് മാറ്റങ്ങളുണ്ടായി. കരിയറും മാറി മറിഞ്ഞു. ആ ബന്ധം തകർന്നതോടെ എന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഗൗരവമായി ചിന്തിച്ചു. സംഭവിക്കാനുള്ളത് സംഭവിച്ചു. എന്ത് സംഭവിച്ചാലും അതിനെല്ലാം ഒരു കാരണമുണ്ട്. തായ്‌ലാൻഡിൽ ബാർ ബാർ ദേഖോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ആവശ്യമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളെക്കുറിച്ച് മനസ്സിൽ ചിന്തകൾ വരുന്നുണ്ട്. ആ ചിന്തകൾ എന്നെ അസ്വസ്ഥയാക്കിക്കൊണ്ടേയിരുന്നു. അതെന്നെ ഇത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നതേ ഇല്ല. നമ്മൾ മനുഷ്യർ എങ്ങനെയാണെന്ന് ഞാൻ മനസ്സിലാക്കി. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടും സമീപനവും ഇങ്ങനെയാണ് മാറിയത്.

''എല്ലാത്തിനെയും നേരിട്ടു. രാത്രികാലങ്ങളിൽ മുറിയിൽ പ്രേതരൂപങ്ങളെ കണ്ട് പേടിച്ചിട്ടുണ്ട് ഞാൻ. അതങ്ങനെ മാഞ്ഞുപോകും വരെ ആ രൂപത്തെ തുറിച്ചുനോക്കിയിരുന്നിട്ടുണ്ട്. ഇന്ന് സങ്കടമോ സന്തോഷമോ എന്തുതന്നെ ആയാലും അത് സംഭവിക്കാൻ ഞാൻ അനുവദിക്കും. അതെന്നെ വേദനിപ്പിച്ചാലും അസ്വസ്ഥയാക്കിയാലും കുഴപ്പമില്ല. 

''ഒരിക്കൽ യോഗ ചെയ്തുകൊണ്ടിരുന്നപ്പോൾ എന്റെ ഗുരു ചോദിച്ചു, നിങ്ങൾ ഓകെ ആണോ എന്ന്. ഞാൻ പറഞ്ഞു, കുഴപ്പമൊന്നുമില്ലെന്ന്. 'പക്ഷേ നിങ്ങൾ കരയുകയാണല്ലോ' എന്നവർ പറഞ്ഞു. ഇത് കേട്ടതോടെ ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. ആ സമയത്ത് അത് അനിവാര്യമായിരുന്നു. ഇപ്പോള്‍ ഒന്നിനെയും ഒഴിവാക്കാൻ ആഗ്രഹിക്കാറില്ല. അങ്ങനെയാണ് ജീവിത സാഹചര്യങ്ങളെ സമീപിക്കാറ്''-കത്രീന പറഞ്ഞു. 

ഇതാദ്യമായാണ് പ്രണയത്തകർച്ചയെക്കുറിച്ച് കത്രീന തുറന്നുസംസാരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE