‘കൗരവരിൽ ജയിലിൽ നിന്നുവരുന്ന ലുക്ക്’; ജോസഫ് തിരക്കഥാകൃത്തിനോട് അപേക്ഷ; കുറിപ്പ്

mammooty-fan-request
SHARE

‘സർ, മമ്മൂക്കയ്ക്ക് വേണ്ടി ഒരു കഥ എഴുതാമോ? ദേ ഇൗ പറയുന്ന കാര്യങ്ങളൊക്കെ അതിൽ വേണം.’ മലയാളത്തിൽ വമ്പൻ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിനോടാണ് മമ്മൂട്ടി ആരാധകന്റെ ഇൗ അപേക്ഷ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകൻ നടത്തിയ അഭ്യർഥന  ഷാഹി കബീറാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ജോസഫിൽ  നായകനായി മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ മമ്മൂട്ടിയോടായിരിക്കും ആദ്യം സംസാരിക്കുക എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ജോജു തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമ മാസും ക്ലാസും ആയിരിക്കണം, ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം, കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക‌ായിരിക്കണം ഇങ്ങനെ പോകുന്നു ആരാധകന്റെ ആവശ്യം. ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോകുെമന്നാണ് തിരക്കഥാകൃത്ത് കുറിപ്പിലൂടെ മറുപടി പറയുന്നത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും

സർ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേൽ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം

2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം

3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം

4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്

5 മുഖം എപ്പോളും ഗൗരവമായിരിക്കണം നോട്ടം, ഭാവം എല്ലാം

6 കോമഡി ചെയ്യിക്കരുത്

7 അലസമായ നിർവികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക ആ മമ്മുക്കയെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം.  കരുത്തുറ്റ കഥയുമായി വരാമോ, എതിരാളി പ്രബലനായിരിക്കണം,

നായകൻ തോൽക്കുന്നയാളായിരിക്കണം, കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം, കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം. കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ്, മാസ് ആയിരിക്കണം തിരക്കഥ. എഴുതാൻ എനിക്കറിയില്ല. അല്ലേൽ ഞാൻ എഴുതിയനേ. (ബുള്ളറ്റ് ആയിരിക്കണം )

MORE IN ENTERTAINMENT
SHOW MORE