സെൽഫിക്കാരുടെ നടുവിൽ കുടുങ്ങി മലൈക; മര്യാദ കെട്ട് ആൾക്കൂട്ടം; രക്ഷിച്ച് അച്ഛൻ: വിഡിയോ

malaika-arora
SHARE

സിനിമാ-സീരിയല്‍ താരങ്ങളെ കാണുമ്പോള്‍ ഒരു സെല്‍ഫിയെടുക്കാന്‍ മോഹിക്കുന്നവരാണ് ഏറിയപങ്കും. താരങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറാകാറുണ്ട്. എന്നാല്‍ മോശം സംഭവങ്ങളും ഒട്ടും കുറവല്ല. അത്തരത്തില്‍ ഒരു സംഭവമാണ് ബോളിവുഡിലെ പ്രശസ്ത നടി മലൈക അറോറയ്ക്കുണ്ടായത്.

കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്ന് താരസുന്ദരി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സെല്‍ഫിയെടുക്കാനായി ഒന്നു രണ്ടുപേര്‍ എത്തി. അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മലൈക മടി കാട്ടിയില്ല. എന്നാല്‍ ആള്‍കൂട്ടം വര്‍ധിച്ചതോടെ താരം അസ്ഥസ്ഥയായി. എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതിയെന്നായി മലൈകയ്ക്ക്. 

സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരുടെ ഇടയില്‍ നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി അവര്‍ കാറില്‍ കയറുകയായിരുന്നു. മലൈകയ്ക്ക് ഒപ്പം അച്ഛൻ അനിൽ അറോറയും ഉണ്ടായിരുന്നു.  താരത്തിന്‍റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിഡിയോ കണ്ടവർ എല്ലാവരും ആൾക്കൂട്ടത്തെ പഴിക്കുകയാണ്. അവർക്ക സമാധാനമായി നടക്കാൻ പോലും സൗകര്യമില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE