മൊയ്തീനിലെ കരയിപ്പിച്ച ഡയലോഗ് വീണ്ടും; കണ്ണു നിറഞ്ഞ് ചിത്ര, പാർവതി; വിഡിയോ

parvathy-chithra
SHARE

പ്രണയം പറഞ്ഞും പ്രണയത്തിന്റെ പക പറഞ്ഞും പാർവതി മലയാളിയെ അമ്പരപ്പിച്ചിട്ടുണ്ട്.  ഇപ്പോൾ ഇതാ പാട്ടിലൂടെ ചിത്രയുടെയും കണ്ണുനിറച്ച് മലയാളത്തിന്റെ പ്രിയ നടി.  ‘എന്ന് നിന്റെ മൊയ്തീൻ’  എന്ന സിനിമ കണ്ട് തീയറ്റർ വിട്ടിട്ടും വർഷങ്ങളായെങ്കിലും അതിലെ ഡയലോഗുകളും പാട്ടും മഴയുമെല്ലാം മലയാളിയെ ഇപ്പോഴും പ്രണയിക്കാൻ പഠിപ്പിക്കുകയാണ്.  മഴവിൽ മനോരമ പാടാം നമുക്കു പാടാം റിയാലിറ്റി ഷോയുടെ വേദിയിലെത്തിയ പാർവതിയെ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ചിത്രത്തിലെ ‘അപ്പ്വേട്ടൻ എന്നെ സ്നേഹിക്കുന്നതിനേക്കാളും ഒരായിരം മടങ്ങ്’ എന്നു തുടങ്ങുന്ന ഹിറ്റ് ഡയലോഗ് വേദിയിൽ അവതരിപ്പിക്കാമോ എന്നായിരുന്നു പാർവതിയോട് സദസിന്റെ ചോദ്യം. ആരാധകരുടെ അഭ്യർഥന മാനിച്ചു വർഷങ്ങൾക്കു ശേഷം ആ ഡയലോഗ് ഒരു വേദിയിൽ പറഞ്ഞു പാർവതി. 

പാർവതിയുടെ അതിഗംഭീരമായ പ്രകടനത്തോടു വൈകാരികമായ ഭാവപ്പകർച്ചകളോടെയായിരുന്നു ചിത്രയടക്കമുള്ളവർ പ്രതികരിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തനിക്ക് ഒരുപാട് ആരാധനയും ബഹുമാനവും തോന്നിയ നടിയാണ് പാർവതിയെന്നു ചിത്ര പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE