മീശ പിരിച്ച മോഹന്‍ലാലിന്റെ ചിത്രവുമായി മമ്മൂട്ടി; ലാലേട്ടനെന്ന് വിളിച്ച് സെവാഗ്; പിറന്നാള്‍ മധുരം

mohanlal-bday-post
SHARE

മീശ നന്നായി പിരിച്ച് ആരെയും മയക്കുന്ന പൗരുഷ ചിരിയോടെയുള്ള മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു. പിറന്നാളാശംസകള്‍ പ്രിയ ലാല്‍.. മലയാളത്തിന്റെ താരങ്ങളെല്ലാം ആശംസകളുമായി സൈബര്‍ ലോകത്ത് ആശംസകളൊരുക്കുകയാണ്. ആരാധകരുടെ പേജിലും വാട്സ് ആപ്പ് സ്റ്റാറ്റസായും ലാല്‍ വിസ്മയങ്ങള്‍ നിറയുകയാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരുവും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു.

'ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍' എന്ന കുറിപ്പോടെയാണ് വീരേന്ദര്‍ സെവാഗ് ആശംസ നേര്‍ന്നത്. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. ബോക്‌സ് ഓഫീസില്‍ 200 കോടി കളക്റ്റ് ചെയ്ത ലൂസിഫര്‍ ഈ ജന്‍മദിനത്തില്‍ മോഹന്‍ലാലിന് ഇരട്ടി മധുരം നല്‍കുന്നു. അതിനൊപ്പം താന്‍ സംവിധായകനാകാന്‍ പോകുന്നു എന്ന വിവരവും മോഹന്‍ലാല്‍ മുന്‍പ് പങ്കുവച്ചിരുന്നു. ‘ബറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ഇന്ന് പിറന്നാള്‍ ആഘോഷിച്ചത്.

MORE IN ENTERTAINMENT
SHOW MORE