'റമദാനിൽ നോമ്പില്ലേ'; അവധിക്കാല ചിത്രത്തിൽ ഫാത്തിമക്ക് സൈബർ ആക്രമണം

fathima-sana-21-05
SHARE

ആമിർ ഖാൻ നായകനായെത്തിയ ദംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. ആമിറിന്റെ തന്നെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഫാത്തിമ അഭിനയിച്ചിരുന്നു. 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് ഇപ്പോൾ ഫാത്തിമ വാർത്തകളിലിടം നേടിയത്. ഫ്ലോറിഡയിൽ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇതോടെ റമദാൻ മാസത്തിൽ നോമ്പില്ലേ എന്നുചോദിച്ച് യാഥാസ്ഥിതിക വാദികൾ ഫാത്തിമക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫാത്തിമയുടെ വസ്ത്രധാരണത്തിനും വിമർശനമുണ്ട്. 

ഇതോടെ ഫാത്തിമയെ പിന്തുണച്ചും നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്. നേരത്തെ ബിക്കിനിയണിഞ്ഞ ചിത്രത്തിനെതിരെയും ഇത്തരം വിമർശനങ്ങളുമായി ചിലരെത്തിയിരുന്നു. 

View this post on Instagram

Picnic. That's not my food 😎

A post shared by Fatima Sana Shaikh (@fatimasanashaikh) on

MORE IN ENTERTAINMENT
SHOW MORE