ജീവിതത്തിലും കുതിക്കാനാകട്ടെ.. കൃഷ്ണയ്ക്കു അഭിനന്ദനവുമായി സന്തോഷ് പണ്ഡിറ്റ്

krishna-pandit1
SHARE

എസ്എസ്‍എൽസി പരീക്ഷയ്ക്ക് പോലും കുതിരപ്പുറത്തു സ്കൂളില്‍ പോയി വാർത്തകളിൽ ഇടംപിടിച്ച സി.എ. കൃഷ്ണയെ അഭിനന്ദിക്കാൻ സന്തോഷ് പണ്ഡിറ്റ് നേരിട്ടെത്തി. 

അപാരമായ ആത്മവിശ്വാസവും ധൈര്യവും പക്വതയുമുള്ള പെൺകുട്ടിയാണ് കൃഷ്ണയെന്ന് പണ്ഡിറ്റ് പറയുന്നു. തൃശൂ൪ ജില്ലയിലെ മാളക്കടുത്തുള്ള കൊച്ചുഗ്രാമത്തിലെത്തിയാണ് സന്തോഷ് പണ്ഡിറ്റ് പെൺകുട്ടിയെ കണ്ടത്. അജയ് കാളിന്ദിയുടേയും, ഇന്ദുവിന്റെയും മകളാണ് കൃഷ്ണ

പക്വതയുമുള്ള കൃഷ്ണയാണ് യഥാ൪ത്ഥ ഉരുക്കു വനിത..മോള് ഈ നാട്ടിലെ എല്ലാ കുട്ടികൾക്കും യുവതികൾക്കും ഒരു മാതൃകയാണ്– കൃഷ്ണയോടു അദ്ദേഹം പറഞ്ഞു. 

വാല്‍കഷ്ണം: കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് താൻ നിൽക്കുന്നതെന്നു സന്തോഷ് പറഞ്ഞു. വലിയ ധൈര്യവാനാണെന്ന് കാണിക്കാൻ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളം മുഴുവൻ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം...

MORE IN ENTERTAINMENT
SHOW MORE