ഐശ്വര്യറായിയെ വെല്ലുന്ന ചുവടുമായി ആരാധ്യ; കയ്യടിച്ച് ആരാധകർ: വിഡിയോ

ash-aaradhya-dance
SHARE

അമ്മ ഐശ്വര്യറായി ബച്ചനൊപ്പം താരമായി വാർത്തകളിൽ നിറയാറുണ്ട് മകൾ ആരാധ്യ. അവളുടെ ചിരിയും കളിയും കുസൃതികളെല്ലാം ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഐശ്വര്യയും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സ്വന്തം ചുവടുകൾ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാർക്കൊപ്പം അമ്പരപ്പിക്കുന്ന ഉൗർജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാവുകയാണ്. ഇതോടെ ആരാധകരും നൃത്തത്തിൽ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും.  

ഗലി ബോയ് എന്ന സിനിമയിലെ 'മേരെ ഗലി മേം' എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മർ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ മിന്നും പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തത്. പിങ്ക് ഫ്രോക്കിൽ ക്യൂട്ടായാണ് ആരാധ്യയെത്തിയത്. മുൻപ് ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് സെറിമണിയിൽ രാജസ്ഥാനിൽ നിന്നുളള നർത്തകർക്കൊപ്പവും ആരാധ്യ നൃത്തം വച്ചിരുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE