അയാളെ അറിയില്ലായിരുന്നു; പക്ഷേ ചുംബിക്കേണ്ടി വന്നു; അനുഭവം വെളിപ്പെടുത്തി നടി

athidi-rao
SHARE

സിനിമയിലെ ഓഡിഷന് എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി അതിഥി റാവു ഹൈദരി. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ മലയാളികൾക്കും സുപരിചിതയാണ് അതിഥി.  യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഓഡിഷനായി ചെന്നതാണ് താൻ. തന്നോട് ചുംബനരംഗം അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു. യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. ബോളിവുഡിലെ ആദ്യകാല അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി പറയുന്നത് ഇങ്ങനെയാണ്.

മസിലുളള ഒരാളെയായിരുന്നു താൻ അപ്പോൾ ചുംബിച്ചതെന്നും അതിഥി.  പിന്നീടാണ്  തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗാണെന്ന്  മനസ്സിലായത്. ഇത് കണ്ട് അത്ഭുതപ്പെട്ട നിന്ന എന്നോട് വളരെ സൗമ്യനായിട്ടാണ് അദ്ദേഹം പെരുമാറിയതെന്നും അതിഥി വ്യക്തമാക്കുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിഥി തുറന്നു പറയുന്നുണ്ട്. 21ാം വയസ്സിലായിരുന്നു നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് വിവാഹ മേചിതരാവുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഡേറ്റിങ്ങിനെ കുറിച്ചും മറ്റും പല കാര്യങ്ങളും മനസ്സിലായതെന്ന് അതിഥി പറയുന്നു. 

ഡേറ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വിവാഹത്തിന് മുൻപ് ഡേറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു ഇവര്‍. ഇപ്പോഴാണ് ഡേറ്റിങ് എന്താണെന്ന് മനസ്സിലായത്. പക്ഷേ ഇതുവരെ ആരെയും ഡേറ്റ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE