പുതിയ ബാറ്റ്മാനാകാൻ റോബര്‍ട്ട് പാറ്റിന്‍സൻ; ആവേശത്തോടെ ആരാധകർ

batman
SHARE

പുതിയ ബാറ്റ്മാനാകാന്‍ ട്വൈലൈറ്റ് താരം റോബര്‍ട്ട് പാറ്റിന്‍സന്‍. ബെന്‍ അഫ്ലെക് നായകനായ രണ്ടു ബാറ്റ്മാന്‍ ചിത്രങ്ങളും പരാജയപ്പെട്ടതോടെയാണ് പുതിയ ബാറ്റ്മാനായി അന്വേഷണം തുടങ്ങിയത്. പ്ലാനറ്റ് ഓഫ് ദി എയ്പ്സ് സംവിധായകന്‍ മാറ്റ് റീവ്സാണ് ചിത്രം ഒരുക്കുന്നത്.  

കാമുകനായ രക്തരഷസ് ഇനി ഗോഥമിന്റെ നായകന്‍ . നിക്കോളാസ് ഹൗള്‍ട്ടിനെ മറികടന്നാണ് പാറ്റിന്‍സന്‍ ബാറ്റ്മാന്‍ േവഷം ലഭിച്ചത് . 19ാം വയസില്‍  ഹാരി പോട്ടര്‍  ചിത്രത്തിലൂടെയാണ് ഇംഗ്ലണ്ടുകാരനായ റോബര്‍ട് പാറ്റിന്‍സന്‍ ജനപ്രീതി നേടുന്നത് .

ട്വൈലൈറ്റിലൂടെ പാറ്റിന്‍സന്‍ ഹോളിവുഡില്‍ മുന്‍നിരയിലേയ്ക്കുയര്‍ന്നു. ബെന്‍ അഫ്ലെക് നായകനായ ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍ , ഡോണ്‍ ഓഫ് ജസ്റ്റിസ് , ജസ്റ്റിസ് ലീഗ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ ബാറ്റ്മാനായി അന്വേഷണം തുടങ്ങിയത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും അഫ്ലെകിനെ ബാറ്റ്മാന്‍ ബ്രാന്‍ഡില്‍ നിന്ന് അകറ്റി . 2021 ‍ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . 

MORE IN ENTERTAINMENT
SHOW MORE