ചട്ടയും മുണ്ടുമുടുത്ത് ചുവട് വച്ച് മോഹൻലാൽ; ചിരിപ്പിക്കാൻ ഇട്ടിമാണി

mohanlal-ittimani-poster
SHARE

സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ് കഥാപാത്രവും ലൂസിഫർ എന്ന ചിത്രവും മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയാണ്. അടുത്തതായി മലയാളിയെ ചിരിപ്പിച്ച് മുന്നേറാണാണ് മോഹൻലാലിന്റെ ശ്രമം. അതിനുള്ള എല്ലാ സൂചനകളും നൽകി 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.   ചട്ടയും മുണ്ടുമണിഞ്ഞ് മാര്‍ഗംകളിയ്ക്ക് ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE