ഞാൻ നോമ്പെടുക്കും; അച്ഛന്റെ വിപ്ലവ കല്ല്യാണം; തുറന്ന് പറഞ്ഞ് അനുസിത്താര

anusithara2
SHARE

ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര. ഇപ്പോഴിതാ താനും നോമ്പെടുക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും.’–വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുസിത്താര പറ‍ഞ്ഞു. 

‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’–അനു പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അനു സിത്താരയുടെ െവളിപ്പെടുത്തൽ.

ടൊവിനോ നായകനാകുന്ന ആൻഡ് ദ് ഓസ്കർ ഗോസ് ടു, ദിലീപിന്റെ ശുഭരാത്രി, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം എന്നിവയാണ് അനുവിന്റെ പുതിയ ചിത്രങ്ങൾ.

MORE IN ENTERTAINMENT
SHOW MORE