സംഗീത ഉപകരണത്തിന് അനുമതിയില്ല; എയർലൈൻസിനെതിരെ പൊട്ടിത്തെറിച്ച് ശ്രേയ

shreya-ghoshal-16-05
SHARE

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളക്കരയുടെ ഇഷ്ടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. സ്റ്റേജ് ഷോകളിലെ സജീവസാന്നിധ്യമാണ് ശ്രേയ. ലോകം മുഴുവനുമുള്ള തന്റെ യാത്രയുടെയും സംഗീതപരിപാടികളുടെയും വിവരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ശ്രേയ. 

ഇപ്പോൾ യാത്രയില്‍ സംഗീത ഉപകരണം ഒപ്പം കൊണ്ടുപോകാൻ സിംഗപ്പൂർ എയർലൈൻസ് അനുമതി നിഷേധിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ. ''സംഗീതജ്ഞരോ അവരുടെ വിലയേറിയ ഉപകരണങ്ങളോ വിമാനത്തിൽ വേണ്ടെന്നാണെന്ന് തോന്നുന്നു സിംഗപ്പൂർ എയർലൈൻസിന്റെ നിലപാട്. നന്ദി. ഒരു പാഠം പഠിച്ചു''- ശ്രേയ ട്വിറ്ററിൽ കുറിച്ചു. 

ശ്രേയയുടെ ട്വീറ്റ് ചർച്ചയായതോടെ ക്ഷമാപണവുമായി സിംഗപ്പൂർ എയർലൈൻസ് രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നു എന്ന് എയർലൈൻസ് കുറിച്ചു. ശ്രേയക്ക് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE