നടിയോട് ചുംബനരംഗം വിശദീകരിക്കാൻ ചോദ്യം; റിപ്പോർട്ടറുടെ വായടപ്പിച്ച് ഷാഹിദ്; വിഡിയോ

shahid-kapoor-kiara-16
SHARE

തെലുങ്കിൽ മാത്രമല്ല, മലയാളത്തിലും സിനിമാസ്വാദകർ ഏറ്റെടുത്ത ചിത്രമാണ് അർജുൻ റെഡ്ഡി.‌ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഷാഹിദ് കപൂർ, കിയാര അദ്വാനി എന്നിവർ അഭിനയിച്ച ട്രെയിലറിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടെ താരങ്ങളും അണിയറപ്രവർത്തകരും വാർത്താസമ്മേളനം നടത്തിയിരുന്നു.  കിയാരയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഒരു റിപ്പോർട്ടറുടെ വായടപ്പിച്ച് ഷാഹിദ് കയ്യടി നേടി. 

ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ചോദ്യത്തോട് കിയാര ചിരിച്ചാണ് പ്രതികരിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷഭാഷയിലായിരുന്നു ഷാഹിദിന്റെ പ്രതികരണം. 

‌'നിങ്ങൾക്ക് കാമുകി ഒന്നും ഇല്ലേ' എന്നായിരുന്നു റിപ്പോർട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിട്ടില്ല. ചുംബിക്കട്ടെ, മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തിൽ മനുഷ്യന്മാരാണ് അഭിനയിച്ചിരിക്കുന്നത്, അല്ലാതെ നായ്ക്കുട്ടികളല്ലെന്ന് പറഞ്ഞ് ഷാഹിദ് ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ മറുപടിക്ക് മറ്റ് മാധ്യമപ്രവർത്തകർ കയ്യടിക്കുന്നത് കേൾക്കാം. 

ഷാഹിദ് കപൂറും കിയാരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് കബീർ സിങ്. ജൂൺ 21നാണ് ചിത്രത്തിന്റെ റിലീസ്. 

MORE IN ENTERTAINMENT
SHOW MORE