ലൂസിഫർ 200 കോടി കടന്നെന്ന് നിർമാതാവ്; പുലിമുരുകന്റെ റെക്കോർഡ് തകർത്തു

lucifer-200-crore-record
SHARE

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ കളക്ഷൻ 200 കോടി കടന്നെന്ന് അണിയറപ്രവർത്തകർ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചിത്രമാണ് ലൂസിഫറെന്നാണ് പ്രവർത്തകരുടെ വാദം. നേരത്തെ വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ പുലിമുരുകൻ 150 കോടി നേടിയിരുന്നു. 

‌ഇപ്പോൾ പുലിമുരുകന്റെ റെക്കോർഡും തകർത്താണ് ലൂസിഫറിന്റെ തേരോട്ടം. 200 കോടിയും കടന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. 

പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100, 150 കോടി ക്ലബ്ബ് പ്രവേശം അതിവേഗമായിരുന്നു. എട്ട് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. 21 ദിവസങ്ങൾ കൊണ്ട് 150 കോടിയും നേടി. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടവും ഇനി ചിത്രത്തിന് സ്വന്തം. 

MORE IN ENTERTAINMENT
SHOW MORE