ഇൗ ദമ്പതികളുടെ കല്ല്യാണത്തിന് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി; ചിത്രങ്ങൾ

mammootty-lal-wedding
SHARE

വളരെ കുറച്ച് മുഹൂർത്തങ്ങളിൽ മാത്രമേ മലയാളത്തിന്റെ ഇൗ മെഗാതാരങ്ങൾ ഒരുമിച്ച് പൊതുവേദികളിലെത്താറുള്ളൂ. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ച് സൈബർ ലോകത്ത് വൈറലാവുകയാണ് ഇൗ ചിത്രങ്ങൾ. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹച്ചടങ്ങിന്റെ ചിത്രമാണ് താരം. വേഷത്തിൽ പോലും ഇരുവരുടെയും സാമ്യത ചൂണ്ടിക്കാട്ടിയാണ് ആരാധകചർച്ച.

നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ മകളുടെ വിവാഹചടങ്ങിനെത്തിയതായിരുന്നു ഇരുവരും. വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്. കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള ഫെയ്സ്ബുക്കിലൂടെയും പങ്കുവച്ചു. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപർണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE