റാണ രോഗത്തിന്റെ പിടിയിലോ?; വൈറലായ ആ ചിത്രത്തിന് പിന്നിലെ സത്യമിങ്ങനെ

rana-new-look
SHARE

‘നായകനോളം പോന്ന വില്ലൻ’. ബാഹുബലി എന്ന ചിത്രം വമ്പൻ വിജയം കയ്യടക്കി ചരിത്രം കുറിച്ചപ്പോൾ ആരാധകർ സൈബർ ഇടങ്ങളിൽ എഴുതിയ ചേർത്ത വാക്കുകളിങ്ങനെയായിരുന്നു. ബാഹുബലിയിലെ വില്ലൻ വേഷത്തിൽ തിളങ്ങിയ റാണ ദഗുപതിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ആശങ്ക പടർത്തുകയാണ്. അമ്പരപ്പിക്കുന്ന ശരീരവുമായി ബാഹുബലിയിൽ തിളങ്ങിയ താരത്തിന്റെ പുതിയ രൂപമാണ് ആരാധകരെ അമ്പരപ്പിച്ചത്.

ശരീരമാകെ മെലിഞ്ഞ് രോഗിയെ പോലയാണ് റാണയുടെ ൈവറലാകുന്ന ചിത്രം. താരത്തിന് രോഗമാണെന്ന തരത്തിൽ ചിലർ വ്യാജപ്രചാരണങ്ങളും പടച്ചിറക്കി. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് ചിത്രത്തിന് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്.  പുതിയ ചിത്രത്തിനായുള്ള താരത്തിന്റെ മേക്കാവറാണ് ഇത്. 

പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന േപരിലും റിലീസിനെത്തും. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രമേയം. തമിഴ് പതിപ്പിൽ റാണയ്ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പിൽ പുൽകീതും പ്രധാനവേഷത്തിലെത്തുന്നു. കൽകിയാണ് നായിക.

MORE IN ENTERTAINMENT
SHOW MORE