ചേട്ടാ, ഇതുപോലൊരു മോൾ വേണ്ടേ; ആരാധകന് ഉണ്ണി മുകുന്ദന്‍റെ മറുപടി

unni-mukundan-1
SHARE

നവമാധ്യമങ്ങളിൽ സജിവമായ താരമാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടായാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. ഒരു കൊച്ചുകുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. ''ഞാൻ തൊട‌ാതിരുന്നിടത്തോളം സമയം അവ‍ൾ വളരെ സന്തോഷവതിയായിരുന്നു. ഇവൾ എന്‍റെ ഡാർലിങ്ങ് ആണ്'' എന്ന അടിക്കുറിപ്പോടു കൂടെയായിരുന്നു പോസ്റ്റ്.

പിന്നാലെ ഉണ്ണിയേട്ടാ, ഏട്ടനും വേണ്ടെ ഇങ്ങനെ ഒരു മോൾ എന്നായി ഒരു ആരാധകന്‍റെ ചോദ്യം. 'ശവത്തിൽ കുത്തല്ലേടാ കുട്ടാ' എന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ മറുപടി.

unni-mukundan-n
MORE IN ENTERTAINMENT
SHOW MORE